വെളിയന്നൂര്‍: വന്ദേമാതരം സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ പൊതുനിരത്തും ബസ് കാത്തിരിപ്പുകേന്ദ്രവും ശുചിയാക്കി. ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായിട്ടാണ് ശുചിത്വസേന തെരുവിലേക്ക് ഇറങ്ങിയത്. വിദ്യാര്‍ഥികളുടെ ശ്രമത്തിനെ നാട് അഭിനന്ദിച്ചു.ക്ലാസ് മുറികളും സ്‌കൂള്‍പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള പദ്ധതിക്ക് സീഡ് പ്രവര്‍ത്തകര്‍ തുടക്കം കുറിച്ചിരുന്നു. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ സീഡ് അംഗങ്ങള്‍ വച്ചുപിടിപ്പിച്ച ഇലഞ്ഞി (ഗാന്ധിമരം) മരത്തിന്റെ ചുവട്ടില്‍നിന്നാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സീഡ് ക്ലബ്ബ് പ്രസിഡന്റ് ആനന്ദ് രാജ്, സെക്രട്ടറി വിഷ്ണു കെ.യു., സീഡ് പ്രവര്‍ത്തകരായ ബിനീഷ് വിനു, ജഫിന്‍ ജയ്‌മോന്‍, ജയ്‌സണ്‍ ബെന്നി, അശ്വിന്‍ എസ്., അഖില്‍ ഷാജു, അശ്വിന്‍ രാജന്‍, ആഷിഷ് മധു അധ്യാപകരായ പി.ജി.സുരേന്ദ്രന്‍ നായര്‍, നീലകണ്ഠന്‍ നമ്പൂതിരി, എ.ആര്‍.ബിന്ദു. എന്‍.പി.അഞ്ജലി സീഡ് കോഓര്‍ഡിനേറ്റര്‍ എം.ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.