ഒറ്റപ്പാലം: കടമ്പൂരിനെ ഹരിതഗ്രാമമാക്കാനുള്ള സ്വപ്നവഴിയിലാണ് ഈ കുട്ടികള്‍. കടമ്പൂര് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഹരിതസേനയുടെ സഹകരണത്തോടെ മാതൃകാപരമയ ഉദ്യമത്തിന് തുടക്കംകുറിച്ചത്. പരിസ്ഥിതിപ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലന്റെ നേതൃത്വത്തില്‍ റോഡരികിലും സ്കൂള്വളപ്പിലും വൃക്ഷത്തൈ നട്ടായിരുന്നു തുടക്കം.
പഞ്ചായത്ത് പ്രസിഡന്റ് പ്രീത മോഹന്‍ദാസ് പദ്ധതി ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് എം. മുരളീധരന് അധ്യക്ഷനായി. പ്രധാനാധ്യാപകന് കെ. രാമന്‍കുട്ടി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. സതീഷ്കുമാര്‍, ഹരിതസേനാ കണ്‍വീനര്‍ എ.പി. കൊണ്ടല്വര്ണന്, കെ. ഗീത, എം.സി. ഉണ്ണിക്കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. വീട്ടിലൊരു കറിവേപ്പ്, വിഷമുക്ത പച്ചക്കറി എന്നീ പദ്ധതികളും സീഡ് ക്ലബ്ബ് നടപ്പാക്കുന്നുണ്ട്.