പെരുമണ്‍ തീവണ്ടിദുരന്ത വാര്‍ഷികവും അനുസ്മരണവും അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ ആചരിച്ചു. സ്‌കൂള്‍ പരിസ്ഥിതി, സീഡ് ക്ലബ്ബിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും വൃക്ഷത്തൈകള്‍ നടുകയും ചെയ്തു. ജി.ബിജു വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി-സീഡ് കോ-ഓര്‍ഡിനേറ്റര്‍ ബി.കൃഷ്ണകുമാര്‍, സ്റ്റാഫ് സെക്രട്ടറി എസ്.സുരേഷ്ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. റെയില്‍വേയുടെ അനുമതിയോടെ സ്മൃതിമണ്ഡപത്തിനോട് ചേര്‍ന്ന് തണല്‍വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനും തീരുമാനിച്ചു.