മുതുതല: ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മുതുതല എ.യു.പി. സ്‌കൂളില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. പ്രാഥമികഘട്ടത്തില്‍ ക്ലാസ്ലീഡര്‍മാരുടെ തിരഞ്ഞെടുപ്പാണ് നടത്തിയത്.
രണ്ടാംഘട്ടത്തില്‍ പ്രധാനമന്ത്രി, വിദ്യാഭ്യാസമന്ത്രി, അച്ചടക്കമന്ത്രി, ഗതാഗതമന്ത്രി, കൃഷി-പരിസ്ഥിതി എന്നിങ്ങനെ അഞ്ച് സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സീഡ് സാമൂഹ്യശാസ്ത്ര ക്ലബ്ബാണ് നേതൃത്വം നല്‍കിയത്. ഐ.എച്ച്.ആര്‍.ഡി. പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ അഞ്ച് കമ്പ്യൂട്ടറുകളിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടന്നത്. പ്രധാനമന്ത്രിയായി എം.ടി. അശ്വതിയെയും വിദ്യാഭ്യാസമന്ത്രിയായി എസ്. നന്ദനയെയും അച്ചടക്കമന്ത്രിയായി സൂരജിനെയും കൃഷി-പരിസ്ഥിതി മന്ത്രിയായി സോന എ.പി. യെയും, ഗതാഗതമന്ത്രിയായി സല്‍വയെയും തിരഞ്ഞെടുത്തു.