വിളവെടുപ്പിന്നൊരുങ്ങി കുട്ടികര്‍ഷകര്‍

Posted By : pkdadmin On 18th October 2014


 വടക്കഞ്ചേരി: പച്ചക്കറിക്കൃഷി     വിളവെടുക്കാനൊരുങ്ങുകയാണ് മംഗലം ഗാന്ധിസ്മാരക യു.പി. സ്‌കൂളിലെ കുട്ടികര്‍ഷകര്‍. പയര്‍, വെണ്ട, മുളക്, ചുരയ്ക്ക, പീച്ചില്‍ എന്നിവയാണ് വിളവെടുപ്പിന് പാകമായി നില്‍ക്കുന്നത്.
സ്‌കൂളിലെ കാര്‍ഷിക  സീഡ്   ക്ലബ്ബിന്റെ നേതൃത്വത്തില്‍ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തിയാണ് 20 സെന്റില്‍ കൃഷിയിറക്കിയത്. വടക്കഞ്ചേരി കൃഷിഓഫീസറുടെ നിര്‍ദേശപ്രകാരം പൂര്‍ണമായി ജൈവരീതിയിലാണ് കൃഷി.
കാര്‍ഷികക്ലബ്ബംഗങ്ങളായ അഖില്‍ ആര്‍., മഹേഷ് ആര്‍., മഹേഷ്, അമല്‍ സി. ബോസ് എന്നിവരാണ് കൃഷിക്ക് നേതൃത്വംനല്‍കുന്നത്. അധ്യാപകരായ ബിമല്‍, ഗീത എന്നിവരും പ്രോത്സാഹനംനല്‍കി ഒപ്പമുണ്ട്.

Print this news