സൗഹൃദ പീടികയുമായ് സീഡ് കൂട്ടായ്മ

Posted By : klmadmin On 26th July 2013


സ്‌കൂള്‍ വളപ്പിനുള്ളില്‍ ഒരു പീടിക. അതില്‍ മുതലാളിയും തൊഴിലാളിയുമെല്ലാം വിദ്യാര്‍ഥികള്‍. കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സൗഹൃദ പീടിക തുറന്നു.
വിദ്യാര്‍ഥികള്‍ക്ക് ആവശ്യമുള്ള ബുക്കും പേനയും പെന്‍സിലുമൊന്നും വാങ്ങാന്‍ ഇനി കാമ്പസ്സിന് പുറത്ത് പോകണ്ട. കുട്ടികള്‍ ആവശ്യമുള്ള സാധനങ്ങള്‍ എടുത്തിട്ട് അതിന്റെ വില അവിടെ വച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതി. വിദ്യാര്‍ഥികളിലെ സത്യസന്ധത വളര്‍ത്തുകകൂടിയാണ് പീടികയുടെ ലക്ഷ്യം.
കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍.ഗിരിജാകുമാരി സൗഹൃദ പീടിക ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. കെ.വത്സലാമ്മ, ജോര്‍ജ്ജ് മാത്യു, സി.പി.ദീപ, ഏലിയാമ്മ മനേഷ്, റെജി മത്തായി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. വിജേഷ് പെരുങ്കുളം, വിദ്യാര്‍ഥി പ്രതിനിധികളായ സിദ്ദിഖ്, നസീം, ശ്രീരാജ്, അല്‍ത്താഫ് എന്നിവര്‍ സംബന്ധിച്ചു.  

Print this news