പച്ചക്കറി നൂറുമേനി വിളവുമായി പേരൂര്‍ സ്‌കൂളിലെ സീഡ് ക്ലബ്ബ്‌

Posted By : pkdadmin On 18th October 2014


 ലക്കിടി: വിദ്യാലയ പച്ചക്കറിത്തോട്ടത്തില്‍ നൂറുമേനി വിളയിച്ചതിന്റെ ആവേശത്തിലാണ് പേരൂര്‍ സ്‌കൂളിലെ സീഡ് കര്‍ഷകര്‍. വിളവെടുപ്പ് തുടങ്ങി 3 ആഴ്ചകള്‍ക്കുള്ളില്‍ 25 കിലോ മത്തങ്ങയും 15 കിലോ പയറും 8 കിലോ വെള്ളരിക്കയും 8 കിലോ വെണ്ടയ്ക്കയും 3 കിലോ വഴുതനങ്ങയും കുട്ടിക്കര്‍ഷകര്‍ വിളവെടുത്തു. വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിനുള്ള കറികള്‍ക്കാണ് ഈ പച്ചക്കറി ഉപയോഗിക്കുന്നത്. 
ഇനി നെല്‍ക്കൃഷിയിലേക്കിറങ്ങുകയാണ് സീഡ്. പാട്ടത്തിനെടുത്ത 65 സെന്റില്‍ ഞാറുപാകി പറിച്ചുനടാനുള്ള തയ്യാറെടുപ്പിലാണ് കുട്ടിക്കര്‍ഷകര്‍.
ലക്കിടി കൃഷിഭവനും പള്ളംതുരുത്ത് പാടശേഖരസമിതിയുമാണ് കുട്ടിക്കര്‍ഷകര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്ന് സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടി. മുജീബ് പറഞ്ഞു.

Print this news