എരുമപ്പെട്ടി: 'പട്ടിണിമാറ്റാന്‍ ഒരു കൈ സഹായം' എന്ന സന്ദേശവുമായി എരുമപ്പെട്ടി എ.ഇ.എസ്. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്‍കി.
വിദ്യാര്‍ത്ഥികളില്‍ ഭക്ഷ്യവിളകളുടെ കൃഷിയെ പ്രോത്സാഹിപ്പിക്കുക വഴി പട്ടിണിമാറ്റിയെടുക്കുന്നതിനുള്ള ബോധവത്കരണവും നടത്തി. സ്‌കൂള്‍ പിആര്‍ഒ എം.എം. മുഹമ്മദ് ബാഖവി പച്ചക്കറി വിത്തുകള്‍ അധ്യാപിക കല്പനയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.
സ്‌കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ പി.കെ. മുഹമ്മദ് റിയാസ്, സീഡ് കോ-ഓര്‍ഡിനേറ്ററായ അധ്യാപിക സ്മിത ചൊവ്വന്നൂര്‍, വൈസ് പ്രിന്‍സിപ്പല്‍ റീന ആനന്ദ്. അധ്യാപകരായ എം.എം. മുഹമ്മദ് ബാഖവി, കല്പന, റംല സലാം, ജസീല, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് റിയാസ്, ഫിസാന തസ്‌നിം, മെഫ്‌നാസ്, ഷിഫാസ് എന്നിവര്‍ പ്രസംഗിച്ചു.