തൃശ്ശൂര്‍: പൂച്ചട്ടി ഭാരതീയ വിദ്യാഭവനിലെ സീഡ് ക്ലൂബ്ബിന്റെ കാര്‍ഷിക സംരംഭങ്ങള്‍ക്ക് തുടക്കമായി. നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കാട്ടുങ്ങല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ പരിസരത്തെ 10 സെന്റ് ഭൂമിയില്‍ കോളിഫ്ലവര്‍, കാബേജ് തുടങ്ങിയ തൈകള്‍ നട്ടു. പഞ്ചായത്ത് മെമ്പര്‍മാരായ അശോക് കുമാര്‍, അനിരുദ്ധന്‍, അഗ്രിക്കള്‍ച്ചറല്‍ ഉദ്യോഗസ്ഥരായ അനുമൈക്കിള്‍, പ്രദീപ്, പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി ജേക്കബ്ബ്, കര്‍ഷകനായ ജോയ്, ഭാരതീയ വിദ്യാഭവന്‍ പ്രിന്‍സിപ്പല്‍ ഡോ. മനോരഞ്ജിനി, വൈസ് പ്രിന്‍സിപ്പല്‍ സുജാത മേനോന്‍, അസോസിയേറ്റ് സെക്രട്ടറി രാമചന്ദ്രന്‍, ക്ലൂബ്ബ് കോ-ഓര്‍ഡിനേറ്റര്‍ അഞ്ജുഷ വാസുദേവന്‍, അധ്യാപകരായ ദീപ, ഗീത, ജ്യോതി തുടങ്ങിയവര്‍ പങ്കെടുത്തു. 6 മുതല്‍ 10-ാം ക്ലൂസ്സ് വരെയുള്ള പരിസ്ഥിതി ക്ലൂബ് അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് 1500 പാക്കറ്റ് വിത്തുകളും ജൈവകൃഷിയെക്കുറിച്ചുള്ള ബ്രോഷറും വിതരണം ചെയ്തു.