തൊടുപുഴ: ഗ്ലോബല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂളിലെ കുട്ടികള്‍ അവര്‍ക്ക് ലഭിച്ച നാണയത്തുട്ടുകള്‍ സ്വരൂപിച്ചുവച്ച് ശേഖരിച്ചത് 80,000 രൂപ. ഇത് പ്രശസ്ത കാന്‍സര്‍ രോഗചികിത്സകന്‍ ഡോ.വി.പി.ഗംഗാധരന്റെ സാന്നിദ്ധ്യത്തില്‍ കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിക്ക് കൈമാറിയപ്പോള്‍ ഒരു രോഗിയുടെയെങ്കിലും ജീവിതത്തിന് പ്രത്യാശ നല്‍കാനും ചുണ്ടില്‍ പുഞ്ചിരി വിരിയാനും ഗ്ലോബലിലെ കുട്ടികള്‍ക്കായി.
ഡോക്ടര്‍ വി.പി.ഗംഗാധരന്‍ നടത്തിയ കാന്‍സര്‍ ബോധവത്കരണ ക്ലാസ്സില്‍ കാന്‍സറിനെക്കുറിച്ചും പ്രതിവിധിയെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുകയുണ്ടായി. ഇതില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് അവശത അനുഭവിക്കുന്ന കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ തീരുമാനിച്ചത്. എറണാകുളം വെല്‍കെയര്‍ ഹോസ്പിറ്റലിന് നടന്ന പൊതുപരിപാടിയില്‍ വി.പി.ഗംഗാധരന്‍, ഡോ.ലിസ്സി, ഡോ.ബീന, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് ജെ.കാപ്പന്‍ എന്നിവര്‍ പങ്കെടുത്തു.