ശബരി സെന്‍ട്രല്‍ സ്‌കൂളും മൈ ട്രീ ചാലഞ്ചിലേക്ക്‌

Posted By : pkdadmin On 14th October 2014


 ചെര്‍പ്പുളശ്ശേരി: മരസംരക്ഷണത്തിലേക്ക് ഉറച്ച കാല്‍വെപ്പുമായി ശബരി സെന്‍ട്രല്‍ സ്‌കൂളും. നാല്പാമര വൃക്ഷങ്ങളായ അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവയും രുദ്രാക്ഷവും സ്‌കൂളങ്കണത്തില്‍ വെച്ചുപിടിപ്പിക്കും. പരിസ്ഥിതിദിനത്തിലും വനമഹോത്സവത്തിലും വെച്ചുപിടിപ്പിച്ച പതിനഞ്ചോളം ഫലവൃക്ഷങ്ങള്‍ക്ക് പുറമെ നാട്ടുമരങ്ങളും സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. സാമൂഹ്യപ്രവര്‍ത്തകനും ചെര്‍പ്പുളശ്ശേരി ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും ചെര്‍പ്പുളശ്ശേരിയിലെ മുന്‍ വാര്‍ഡ് മെമ്പറുമായ യു.കെ. മുഹമ്മദില്‍നിന്ന് സീഡ്ക്ലബ്ബ് അംഗങ്ങള്‍ തൈകള്‍ ഏറ്റുവാങ്ങി.
പ്രിന്‍സിപ്പല്‍ ഡയസ് കെ. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ സ്മിത ബാബുരാജ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സുമ കെ. എന്നിവര്‍ നേതൃത്വം നല്‍കി. തൈകള്‍ നല്‍കിയ അടയ്ക്കാപ്പുത്തൂരിലെ പരിസ്ഥിതിസംഘടന സംസ്‌കൃതിയെ അഭിനന്ദിച്ചു. ഇതോടൊപ്പം ഇതിലെ കണ്ണിയാവാന്‍ ജി.വി.എച്ച്.എസ്.എസ്. ചെര്‍പ്പുളശ്ശേരി സ്‌കൂളിനെയും അടയ്ക്കാപ്പുത്തൂര്‍ ശബരി സ്‌കൂളിനെയും ശ്രീകൃഷ്ണപുരം സെന്‍ട്രല്‍ സ്‌കൂളിനെയും സൗഹൃദവെല്ലുവിളി നടത്തി.

Print this news