കടയ്ക്കല്‍:സര്‍ക്കാര്‍ ഹൈസ്‌കൂളിലെ സീഡ് യൂണിറ്റ് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അഞ്ചല്‍-കടയ്ക്കല്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പി.ടി.എ. അംഗം ജി.രാജന്‍ അധ്യക്ഷത വഹിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ബി.ശിവദാസന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കടയ്ക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദ ആസ്പത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലക്ഷ്മി എല്‍.ടി. ബോധവത്കരണ ക്ലാസെടുത്തു. ഡോ. ടി.കെ.അജയഘോഷ്, ഡോ. എ.സൂരജ്, ഡോ. എല്‍.ടി.ലക്ഷ്മി, ഡോ. കെ.സുലേഖാബീവി, ഡോ. വി.ആര്‍.സബാഷ്‌സെന്‍, ഡോ. വി.സുരേന്ദ്രന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. മരുന്ന് വിതരണം നടന്നു. ആര്‍.ബിജു സ്വാഗതവും സീഡ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വി.വിജയന്‍ നന്ദിയും പറഞ്ഞു.