പിറന്നാള്‍മധുരം സീഡ് കാരുണ്യനിധിയിലേക്ക്‌

Posted By : pkdadmin On 11th October 2014


 ഒറ്റപ്പാലം: കടമ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളുടെ പിറന്നാള്‍മധുരം ഇനി സീഡ് കാരുണ്യനിധിയിലേക്ക്. മിഠായിക്ക് ചെലവാക്കുന്ന തുക കാരുണ്യനിധിയിലേക്ക് നല്‍കാനാണ് കുട്ടികളുടെ മാതൃകാപരമായ തീരുമാനം. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി നടപ്പാക്കുന്നത്. ദുരിതമനുഭവിക്കുന്ന കൂട്ടുകാരെ സഹായിക്കാനാണ് നിധിയിലെ തുക വിനിയോഗിക്കുക. സീഡ് പോലീസംഗമായ എസ്. സ്വാതി തന്റെ പിറന്നാള്‍മധുരത്തിന് നീക്കിവെച്ചിരുന്ന നൂറുരൂപ സ്‌കൂള്‍ അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ കെ. രാമന്‍കുട്ടിയെ ഏല്പിച്ച് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. സതീഷ്‌കുമാര്‍ പ്രസംഗിച്ചു.

Print this news