ഒറ്റപ്പാലം: പനമണ്ണ യു.പി. സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് ഇപ്പോള്‍ സ്വാെേദറയാണ്. ജൈവകൃഷി രീതിയില്‍ സ്‌കൂളില്‍ സീഡ് ക്ലബ്ബ് വിളയിച്ചെടുത്ത പച്ചക്കറിയാണ് ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നത്.
പയര്‍, വെണ്ട, ചീര, മുളക്, മത്തന്‍, കുമ്പളം എന്നിവ പത്ത് സെന്റ് സ്ഥലത്ത് വിദ്യാര്‍ഥികള്‍ വിളയിച്ചു.
ജൂലായ് മുതല്‍ നടത്തിയ കൃഷിയില്‍ ഇതുവരെ 42 കിലോ പയര്‍, 31 കിലോ വെണ്ട, 17 കിലോ ചീര, മൂന്ന് കിലോ മുളക്, 45 കിലോ മത്തന്‍, 52 കിലോ കുമ്പളം എന്നിവ ലഭിച്ചു. കുറച്ച് വില്പനയും നടത്തി. ഒക്ടോബറില്‍ പുതിയ വിളവിറക്കാനുള്ള ഒരുക്കത്തിലാണ് കുട്ടികള്‍. രാസവളവും കീടനാശിനിയും ഒഴിവാക്കിയായിരുന്നു കൃഷി.
അനങ്ങനടി കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
വിളവെടുപ്പില്‍ പ്രധാനാധ്യാപിക കെ. ലത, സീഡ് കോഓര്‍ഡിനേറ്റര്‍, ആര്‍. പ്രതീഷ്, വി. ശ്രീഹരി, സീഡ് റിപ്പോര്‍ട്ടര്‍ കെ.പി. രാഹുല്‍ എന്നിവര്‍ നേതൃത്വം നല്‍കി.