മഴയാത്രയില്‍ വയനാട് ചുരത്തില്‍ പച്ചപിടിപ്പിച് രാമകൃഷ്ണമിഷന്‍ സ്‌കൂള്‍ 'സീഡ് ' അംഗങ്ങള്‍ മാതൃകയായി. മഴയാത്രയില്‍ പങ്കെടുത്ത രാമകൃഷ്ണമിഷന്‍ സ്‌കൂളിലെ ദേശീയ ഹരിതസേനാംഗവും മാതൃഭൂമി സീഡ് അംഗവുമായ 'പൃഥ്വി പരിസ്ഥിതി കൂട്ടായ്മ'യാണ് വ്യത്യസ്തമായ ചില പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചത്. എല്ലാ സ്‌കൂളിലെ വിദ്യാര്‍ഥികളേക്കാളും മുന്‍പെത്തിയ പൃഥ്വി അംഗങ്ങള്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്ന ഓരോ സ്‌കൂളുകള്‍ക്കും തങ്ങള്‍ തയ്യാറാക്കിയ നുറുങ്ങുകള്‍ എന്ന ചെറിയ കൈപ്പുസ്തകം വിതരണം ചെയ്തു. പ്രകൃതിയുമായി ബന്ധപ്പെട്ട അത്ഭുതകരങ്ങളായ 25 അറിവുകളടങ്ങിയ പുസ്തകമാണ് വിതരണം ചെയ്തത്. മേലെതകരപ്പാടി എന്ന സ്ഥലത്ത് മനോഹരമായ ഒരു പൂന്തോട്ടം നിര്‍മിക്കാനും കണിക്കൊന്ന നടാനും സീഡ് അംഗങ്ങള്‍ മറന്നില്ല. ആ ഭാഗത്തെ മുഴുവന്‍ മാലിന്യങ്ങളും സീഡ് അംഗങ്ങള്‍ നീക്കം ചെയ്തു.