ഷൊറണൂര്‍: മണ്ണില്‍ പൊന്നുവിളയിക്കാന്‍ മനസ്സുമാത്രം മതിയെന്ന് കെ.വി.ആര്. ഹൈസ്കൂള്‍ സീഡ് ക്ലബ്ബ് അംഗങ്ങള്‍ തെളിയിച്ചു.
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍നടന്ന പച്ചക്കറിക്കൃഷി വിളവെടുത്തപ്പോള്‍ അധ്വാനത്തിന് നൂറുമേനി ഫലം.
വാഴ, ചേന, മരിച്ചീനി, മത്തന്‍ എന്നിവയായിരുന്നു കൃഷി സ്കൂള്‍ പരിസരത്ത് നടത്തിയ കൃഷി സീഡ് കോഓര്‍ഡിനേറ്റര്‍ കൂടിയായ അധ്യാപകന് രഞ്ജിത്തിന്റെ നേതൃത്വത്തിലായിരുന്നു. ഈവര്‍ഷത്തെ കൃഷിയില്‍നിന്ന് ലഭിച്ച അറിവും പരിചയവും അടുത്തവര്‍ഷം നേട്ടമാക്കി മാറ്റാമെന്ന ആത്മവിശ്വാസത്തിലാണ് ഇവര്‍.