പൂതക്കുളം: പ്രകൃതിയെ സ്‌നേഹിക്കാനും ഭൂമിയെ പച്ചപുതപ്പിക്കാനും 'സീഡ്' എന്ന പദ്ധതിയിലൂടെ കുട്ടികളെ പഠിപ്പിക്കുന്ന മാതൃഭൂമിയുടെ സീഡ് പദ്ധതി മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.രാജവല്ലി പറഞ്ഞു.
പൂതക്കുളം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പ്രകൃതിയെ ദ്രോഹിക്കുകയല്ല സ്‌നേഹിക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവാണ് സീഡ് പദ്ധതിവഴി മാതൃഭൂമി പുതിയ സമൂഹത്തിന് നല്‍കുന്നതെന്നും രാജവല്ലി ഓര്‍മ്മിപ്പിച്ചു.
സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ബി.ഗിരീഷ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ സനല്‍കുമാരന്‍ നായര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ രതീഷ്, മാതൃഭൂമി ലേഖകന്‍ പരവൂര്‍ ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.