കരിങ്കല്ലത്താണി: തോട്ടുമീനുകളെ സംരക്ഷിക്കാന്‍ പ്രത്യേകപദ്ധതിയുമായി വിദ്യാര്‍ഥികള്‍.
നാട്ടുകല്‍ പുത്തൂര്‍ വി.പി.എ.എം. യു.പി. സ്‌കൂളിലെ സീഡ് വിദ്യാര്‍ഥികളാണ് പരിസ്ഥിതിക്കൂട്ടായ്മ സംഘടിപ്പിച്ചത്.
നാട്ടിന്‍പുറത്ത് ഇല്ലാതാകുന്ന തരം തലമക്കണ്ണന്‍, കോട്ടി, പുല്ലാന്‍ചൂട്ടി, ആരല്‍, കണ്ണന്‍തൊണ്ണ തുടങ്ങി ഇരുപതോളം ഇനത്തില്‍പ്പെട്ട ആയിരത്തിലധികം മീന്‍കുഞ്ഞുങ്ങളെയാണ് ശേഖരിച്ചത്. ഇവയുടെ പ്രദര്‍ശനം നടത്തിയശേഷം സ്‌കൂളിന് സമീപത്തെ പഞ്ചായത്ത് കുളത്തില്‍ നിക്ഷേപിച്ച് നിരീക്ഷിക്കുകയാണ് പദ്ധതിയില്‍ ചെയ്യുന്നത്.
അധ്യാപകരായ യൂസഫ്, വിനോദ്, കുട്ടികളായ അഭിജിത്ത്, ആസിഫ് എന്നിവര്‍ പദ്ധതിക്ക് നേതൃത്വം നല്‍കി.