പാലക്കാട്: 'പ്രകൃതിസംരക്ഷണം നാടിന്റെ നന്മയ്ക്ക്' എന്ന മുദ്രാവാക്യവുമായി ജി.യു.പി.എസ്. ബമ്മണ്ണൂരിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ മൈ ട്രീ ചലഞ്ച് പദ്ധതിക്ക് തുടക്കമിട്ടു. ഭീമനാട് ഗവ. യു.പി. സ്‌കൂള്‍ ഉയര്‍ത്തിയ ചലഞ്ച് വിദ്യാലയമുറ്റത്ത് വൃക്ഷത്തൈകള്‍ നട്ടാണ് ബമ്മണ്ണൂരിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ ഏറ്റെടുത്തത്.
പലകപ്പയ്യാനി, മാവ്, ചാമ്പയ്ക്ക, കടപ്ലാവ്, ഉങ്ങ് എന്നിവയുടെ തൈകളാണ് വെച്ചുപിടിപ്പിച്ചത്. വിദ്യാലയത്തിലെ സീഡ് റിപ്പോര്‍ട്ടറായ കെ.വി. രേവതി പലകപ്പയ്യാനി നട്ട് അഗളി സെന്റ് ഗ്രിഗ്രോറിയോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെയും സീഡ് പോലീസ് പ്രതിനിധി എം.വി. അനിയന്‍ മാവ് നട്ട് എ.യു.പി.എസ്. അടയ്ക്കാപ്പുത്തൂരിനെയും സീഡ് ക്ലബ്ബ് അംഗം അഭിനവ് എന്‍.എസ്. ഉങ്ങ് നട്ട് സെന്റ് ഡൊമിനിക്‌സ് കോണ്‍വെന്റ് സ്‌കൂള്‍ ശ്രീകൃഷ്ണപുരത്തെയും ചലഞ്ച് ചെയ്തു.
പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകനും വിദ്യാലയത്തിന്റെ മുന്‍മാനേജരുമായ കെ.വി. അപ്പുണ്ണി കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക സുധ എം.എസ്, യു.പി. സ്‌കൂള്‍ പ്രധാനാധ്യാപിക വി.എസ്. രമണി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍. സാവിത്രി, രമ എ.വി., പി. അച്യുതന്‍കുട്ടി, പി.ബി. സുഭാഷ്, പി.എം. വെങ്കിടേശ്വരന്‍ എന്നിവര്‍ സംസാരിച്ചു.