നെന്മാറ: വല്ലങ്ങി വി.ആര്.സി.എം. യു.പി. സ്കൂളില്‍ സീഡ് ക്ലബ്ബ് 'വീടിനൊരുകല്പവൃക്ഷം' പദ്ധതിക്ക് തുടക്കംകുറിച്ചു. തെങ്ങില്ലാത്ത വിദ്യാര്‍ഥികളുടെ വീടുകളില്‍ തൈകള്‍ എത്തിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. കര്‍ഷകരില്‍നിന്ന് ശേഖരിച്ച വിത്തുതേങ്ങ മുളപ്പിച്ച് തൈകള്‍ വിതരണംചെയ്യും.
ഇതിനായി വിദ്യാലയത്തില്‍ പ്രത്യേകം തയ്യാറാക്കിയ മണല്പ്പാത്തികളില് വിത്തുപാകി പ്രധാനാധ്യാപകന് ആര്. രാധാകൃഷ്ണന് പദ്ധതി ഉദ്ഘാടനംചെയ്തു. കെ. ശിവപ്രസാദ് അധ്യക്ഷനായി. സി. ഹരിദാസ്, എം. വിവേക്, യു. നിഷാദ്, എസ്. കൃഷ്ണദാസ്, നീതാ മോഹന്‍ദാസ്, പി. സുബ്ബലക്ഷ്മി, എ. ജയലക്ഷ്മി, വി. റീന എന്നിവര്‍ സംബന്ധിച്ചു.