കോട്ടയം:'സീഡ്' പ്രശ്‌നോത്തരി: മൗണ്ട് കാര്‍മ്മല്‍ ഒന്നാമത്‌

Posted By : ktmadmin On 7th October 2014


 കോട്ടയം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി 'മാതൃഭൂമി സീഡ്' കോട്ടയം വിദ്യാഭ്യാസജില്ലയിലെ സ്‌കൂളുകളെ പങ്കെടുപ്പിച്ച്് നടത്തിയ പ്രശ്‌നോത്തരിയില്‍ കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ സ്‌കൂള്‍ ജേതാക്കളായി. മാലം മൗണ്ട് മേരി പബ്ലിക് സ്‌കൂള്‍, ഇല്ലിക്കല്‍ ചിന്മയ വിദ്യാലയ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കോട്ടയം എം.ഡി.സെമിനാരി സ്‌കൂള്‍,പനച്ചിക്കാട് എന്‍.എസ്.എസ്. യു.പി.സ്‌കൂള്‍ എന്നിവ നാലാം സ്ഥാനവും പുതുപ്പള്ളി എസ്.എന്‍.സെന്‍ട്രല്‍ സ്‌കൂള്‍ അഞ്ചാം സ്ഥാനവും നേടി.
വാഴൂര്‍ എസ്.വി.ആര്‍.എന്‍.എസ്.എസ്.കോളേജിലെ ബോട്ടണി വിഭാഗം അസോസിയേറ്റ്‌ െപ്രാഫ.ഡോ.ഉണ്ണിക്കൃഷ്ണനായിരുന്നു ക്വിസ് മാസ്റ്റര്‍. കോട്ടയം എം.ഡി.സെമിനാരി സ്‌കൂളില്‍ വനംവകുപ്പിന്റെ സഹകരണത്തോടെയായിരുന്നു മത്സരം.
15 ചോദ്യങ്ങളടങ്ങിയ എഴുത്തുപരീക്ഷയാണ് ആദ്യം നടത്തിയത്. ഇതില്‍ ഏററവും കൂടുതല്‍ മാര്‍ക്ക് നേടിയ അഞ്ച് ടീമുകള്‍ക്കായിരുന്നു മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. സമ്മാനദാന ചടങ്ങില്‍ എം.ഡി.സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. കോട്ടയം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം.എസ്.ജയരാമന്‍ സമ്മാനദാനം നടത്തി. കോട്ടയം ഡി.എഫ്.ഒ യിലെ സൂപ്രണ്ട് അനില്‍ നെല്‍സ് സക്കറിയ,സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ് വി.ജി.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി ഡെപ്യൂട്ടി മാനേജര്‍ ബിസിനസ് ഡെവലപ്‌മെന്റ് കെ.ജി.നന്ദകുമാര്‍ ശര്‍മ സ്വാഗതവും സീഡ് എക്‌സിക്യൂട്ടീവ് സോഷ്യല്‍ ഇനീഷ്യേററീവ്‌സ് ജസ്‌ററിന്‍ ജോസഫ് നന്ദിയും പറഞ്ഞു. പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കററുകളും വിതരണം ചെയ്തു.
 

 

Print this news