ഞാങ്ങാട്ടിരി എ.യു.പി. സ്‌കൂളില്‍ 'ഒരുപിടി അരി' പദ്ധതി

Posted By : pkdadmin On 6th October 2014


 പട്ടാമ്പി: ഞാങ്ങാട്ടിരി എ.യു.പി. സ്‌കൂളിലെ സീഡ് നന്മ പാലിയേറ്റീവ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 'ഒരുപിടി അരി' പദ്ധതിക്ക് തുടക്കം. 'മാതൃഭൂമി സീഡ്' പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തുന്നത്.
ഓരോ വിദ്യാര്‍ഥിയും അവരവരുടെ വീടുകളില്‍ ഭക്ഷണം പാകം ചെയ്യാനെടുക്കുന്ന അരിയില്‍നിന്ന് ഓരോപിടി അരി ദിവസവും മാറ്റിവെക്കും. മാറ്റിവെച്ച അരി ആഴ്ചയിലൊരിക്കല്‍ സ്‌കൂളിലെത്തിച്ച് നന്മ ക്ലൂബ്ബംഗങ്ങള്‍ നിര്‍ധനരുടെ വീടുകളിലെത്തിക്കും.
പദ്ധതിയോട് സഹകരിച്ച് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ ഹുസൈന്‍ തട്ടത്താഴത്ത് ഒരുചാക്കരി സംഭാവന ചെയ്തിരുന്നു. ഓണത്തോടനുബന്ധിച്ച് 25 കുടുംബങ്ങളില്‍ 10 കിലോഗ്രാം അരി വീതം പദ്ധതിയുടെ ഭാഗമായി എത്തിച്ചു. 
ക്ലബ്ബംഗങ്ങളായ മിഥുന്‍രാജ്, അരവിന്ദ്, സര്‍ഗ പ്രദീപ്, അഭിമന്യു, റിമ തസ്ലീമ, അഖിലേഷ്, ശ്രീഷ്ണവ്, നവീന്‍, അര്‍ജുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പി.ടി.എ. പ്രസിഡന്റ് സുള്‍ഫിക്കര്‍ അലി പദ്ധതി ഉദ്ഘാടനം ചെയ്തു. എം. താഹിര്‍, വി.കെ. നന്ദിനി, മന്‍സൂര്‍ അലി, ഷൈലജ, കെ. നബീസ, മിഥുന്‍, ജയശ്രീ എന്നിവര്‍ സംസാരിച്ചു.

Print this news