ശ്രീകൃഷ്ണപുരം: കാളിമുത്തശ്ശിക്ക് ഒരുകൈ സഹായവുമായി ഈശ്വരമംഗലം ശ്രീരാമജയം സ്കൂളിലെ വിദ്യാര്‍ഥികളെത്തി. ഒരുവര്‍ഷമായി ശരീരം തളര്‍ന്ന് കിടപ്പിലാണ് ഈശ്വരമംഗലം മേലെമുണ്ടക്കോട്ടില് പരേതനായ നാരായണന്റെ ഭാര്യ കാളി. ഇവരുടെ വിവരമറിഞ്ഞ് സീഡ് വിദ്യാര്‍ഥികളും പി.ടി.എ.യും അധ്യാപകരും സ്വരൂപിച്ച പണവും വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും ഉപകരണങ്ങളും കാളിയുടെ വീട്ടിലെത്തി മകള്‍ സരോജിനിയെ ഏല്പിച്ചു.
വാര്‍ഡ് മെമ്പര്‍ എം.കെ. ദ്വാരകാനാഥ്, പി.ടി.എ. പ്രസിഡന്റ് എം. ചന്ദ്രമോഹനന്, മഠത്തില്‍ ഗംഗാധരന്, പ്രധാനാധ്യാപകന് പി.ജി. ദേവരാജ്, സ്കൂള്‍ ലീഡര്‍ അനന്തകൃഷ്ണന്, അധ്യാപകരായ സി. ഗോപാലകൃഷ്ണന്, പി. പ്രേമകുമാരി, ഷനൂപ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.