കൊല്ലം: മാതൃഭൂമി സീഡ് പദ്ധതി ഹരിത വിദ്യാലയമായ വെള്ളിമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാംവര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കൊല്ലം സോഷ്യല്‍ ഫോറസ്ട്രി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.ബേബി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ലഹരിവിരുദ്ധ പ്രതിജ്ഞയും വിദ്യാര്‍ഥികള്‍ക്ക് ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ.എം,, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സക്കറിയാ മാത്യു, അനില്‍ ടി.സി., ജോസ് ജോര്‍ജ്ജ്, വിനോദ് കെ.സി. ബൈജി സി.ഡാനിയേല്‍, മറിയാമ്മ സി.മാത്യു, സോണി ജോര്‍ജ്, ബീന. വൈ. എന്നിവര്‍ പ്രസംഗിച്ചു. 2010, 2012, 2013 വര്‍ഷങ്ങളിലെ സീഡ് ഹരിത വിദ്യാലയ അവാര്‍ഡ്, 2013ലെ 'വനമിത്ര' അവാര്‍ഡ്, 2010ലെ എന്‍.എസ്.എസ്. സ്റ്റേറ്റ് അവാര്‍ഡ് എന്നിവ വെള്ളിമണ്‍ സ്‌കൂള്‍ കരസ്ഥമാക്കിയിട്ടുണ്ട്.