തച്ചങ്ങാട്: മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ച് പരിപാടിയില് അണിചേര്ന്ന് സ്‌കൂള് വിദ്യാര്ഥികള് മൂന്നൂറോളം മരം നട്ടു.
തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ചാര്ട്ട് പേപ്പറില് കണ്ണിവരച്ചുചേര്ത്ത് അധ്യാപകരും വിദ്യാര്ഥികളും ജീവനക്കാരും രക്ഷിതാക്കളും ചലഞ്ചില് അണിചേര്ന്നു. പ്രഥമാധ്യാപകന് ഇ.ആര്.സോമന് ഉദ്ഘാടനം ചെയ്തു. അശോകമരത്തിന്റെ ഔഷധഗുണത്തെക്കുറിച്ച് സീഡ് കോ ഓര്ഡിനേറ്റര് കെ.രാജശ്രീ ക്ലാസെടുത്തു. അശോകം, നാട്ടുമാവ് തുടങ്ങിയ മരെത്തെകളാണ് കുട്ടികള് നട്ടത്.
കെ.എം.സജിത, കെ.വി.ഗംഗാധരന്, എം.പി.രാജേഷ്, ഇ.കെ.അനിത, കെ.അനിത, പൂര്ണിമ, ജസിത, രജനി, അശോക് കുമാര്, സുമതി, പി.ടി.എ. പ്രസിഡന്റ് സുകുമാരന്, കമ്മിറ്റിയംഗം ശിവരാമന് എന്നിവര്
സംസാരിച്ചു