ചീമേനി: പൊതാവൂര്‍ എ.യു.പി. സ്‌കൂള്‍ സീഡ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനുകീഴിലുള്ള പര്യാവരണ്‍മിത്ര ഹ്രസ്വ ചിത്രമെടുക്കുന്നു. പര്യാവരണ്‍മിത്രയുടെ അഹമ്മദാബാദില്‍നിന്നുള്ള സംഘം പൊതാവൂരിലെത്തി സീഡ് പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിച്ചു.
രാജ്യത്തെ ഇരുപത് വിദ്യാലയങ്ങളിലെ മികച്ച മാതൃകാപ്രവര്‍ത്തനങ്ങളെയാണ് ചിത്രത്തിനായി തിരഞ്ഞെടുത്തത്.
ജൈവവൈവിധ്യ സംരക്ഷണം, ഊര്‍ജസംരക്ഷണം, വനവത്കരണം തുടങ്ങിയ സീഡ് പ്രവര്‍ത്തനങ്ങളാണ് ചിത്രീകരിച്ചത്.
2012െല പര്യാവരണ്‍മിത്ര അവാര്‍ഡ്, രണ്ടുവര്‍ഷം മാതൃഭൂമിയുടെ ശ്രേഷ്ഠഹരിത വിദ്യാലയം, ഊര്‍ജസംരക്ഷണ അവാര്‍ഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ സ്‌കൂളിനെ തേടിയെത്തിയിട്ടുണ്ട്.
വഴിയോരത്തണല്‍ പദ്ധതിയില്‍ 18 കിലോമീറ്റര്‍ പാതയോരത്ത് വൃക്ഷത്തൈകള്‍ സംരക്ഷിച്ചു വരുന്നുണ്ട്.
പര്യവരണ്മിത്രയുടെ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ജി.പദ്മ, രാകേഷ് ഡി.സമനി, എന്‍.പ്രശാന്ത് തുടങ്ങിയവര്‍ സംഘത്തോടൊപ്പമുണ്ട്. പി.ടി.എ. പ്രസിഡന്റ് കെ.രാഘവന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.എം.അനില്‍ കുമാര്‍, ഷീബ പ്രദീപ്, വി.വി. മനോജ് എന്നിവര്‍ നേതൃത്വംനല്കി.