കാസര്‌കോട്: റെയില്വേ ജീവനക്കാര്‌ക്കൊപ്പം സീഡ് വിദ്യാര്ഥികളും കൊകോര്ത്തപ്പോള് കാസര്‌കോട് റെയില്വേസ്റ്റേഷനും പരിസരവും വൃത്തിയായി. രാവിലെ ഒമ്പതുമണിമുതല് ഉച്ചയ്ക്ക് ഒരുമണിവരെയാണ് കാസര്‌കോട് ഗവ. ഹയര് സെക്കന്ഡറി സ്‌കൂളിലെ വിദ്യാര്ഥികള് തങ്ങളുടെ സേവനം സമര്പ്പിച്ചത്.
സീഡ് കോ ഓര്ഡിനേറ്റര് പി.ടി.ഉഷയുടെ നേതൃത്വത്തില് സീഡ്, സ്‌കൗട്ട്, ഗൈഡ്‌സ് വിഭാഗങ്ങളിലെ 60 കുട്ടികളാണ് പങ്കാളികളായത്. സി.എച്ച്.അനിലേഷ്, രഞ്ജീഷ്, ശരണ്യ, റൈഹാന, റഫീന, ശ്രീനാഥ്, കെ.വി.സനല്, ആര്.രാജേഷ്, തന്വീര്അലി, സീഫാന, ഫാത്തിമത്ത് ജംഷീന, നസീറ എന്നിവര് നേതൃത്വം നല്കി. 20 അശോകമരങ്ങളും നട്ടു. ഡോ. വി.പി.രാഘവന്റെ നേതൃത്വത്തില് എം.സി.എ. വിദ്യാര്ഥികള്, തളങ്കര ദീനാര് കൂട്ടായ്മ, റെയില്വേ ശുചീകരണ ജീവനക്കാര് തുടങ്ങിയവര് സഹകരിച്ചു.
എന്.എ.നെല്ലിക്കുന്ന് എം.എല്.എ. ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷന്‍ ടി.ഇ.അബ്ദുള്ള, ടി.എ.മുഹമ്മദ്കുഞ്ഞി, പി.പ്രശാന്ത്കുമാര്, അനില്കുമാര്, പുരുഷോത്തമന്, എം.രവീന്ദ്രന്, ബാലഗോപാലന്, നന്ദകുമാര് എന്നിവര് സംസാരിച്ചു