ചാവക്കാട്: വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തുന്നതിനുവേണ്ടി മാതൃഭൂമി ആരംഭിച്ച സീഡ് പദ്ധതി എടക്കഴിയൂര്‍ സീതി സാഹിബ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. വീട്ടുവളപ്പില്‍ പച്ചക്കറി കൃഷി നടത്തുന്നതിനായി പുന്നയൂര്‍ കൃഷിഭവന്‍ വിദ്യാര്‍ഥികള്‍ക്ക് വിത്തുകള്‍ വിതരണം ചെയ്തു. വിതരണം പുന്നയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. കമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തംഗം ഉമ്മര്‍ മുക്കണ്ടത്ത് മുഖ്യാതിഥിയായി. വാര്‍ഡംഗം എന്‍.കെ. മുഹമ്മദ് അധ്യക്ഷനായി. കൃഷി ഓഫീസര്‍ കെ. പുരുഷോത്തമന്‍, കൃഷി അസിസ്റ്റന്റ് ബിബിന്‍ കെ. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.