40 സെന്റ് തരിശുഭൂമിയിൽ പൊന്നുവിളയിച്ച് വിദ്യാർഥികൾ

Posted By : knradmin On 6th October 2014


 

 
എടക്കാട്: തരിശുനിലത്ത് പൊന്‍മണിവിളയിച്ച് എടക്കാട് ഒ.കെ. യു.പി. സ്‌കൂള്‍ കുട്ടികളുടെ വിജയഗാഥ. സ്‌കൂളിന് പിറകുവശത്തെ 40സെന്റ് സ്ഥലത്ത് സമഗ്ര തരിശ്വയല്‍ നെല്‍, പച്ചക്കറി കൃഷി പദ്ധതി പ്രകാരം എടക്കാട് കൃഷിഭവന്റെ സഹായത്തോടെ ജൂണ്‍മാസത്തിലാണ് കൃഷി തുടങ്ങിയത്. പെരളശ്ശേരി, േകാട്ടം, ചെറുമാവിലായി എന്നിവിടങ്ങളില്‍നിന്ന് ഞാറ് ശേഖരിച്ചായിരുന്നു കൃഷി. ഞാറുനടീല്‍ ഉത്സവവും നടത്തി.
 ഉമ നെല്‍വിത്തിനമാണ് വിതച്ചത്. ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വളമിട്ടും കളപറിച്ചും കുട്ടികളും അധ്യാപകരും നാലുമാസം കൃഷിയില്‍ വ്യാപൃതരായിരുന്നു. തരിശുനിലത്ത് കൃഷിചെയ്ത്  മികച്ച വിളവുലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും.   വിളവെടുപ്പുത്സവത്തിന്റെ ഉദ്ഘാടനം എടക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.വി.രവീന്ദ്രനും കുടുംബക്കൃഷിപദ്ധതിയുടെ ഉദ്ഘാടനം എടക്കാട് കൃഷി ഓഫീസര്‍ എന്‍.കെ.ബിന്ദുവും നിര്‍വഹിച്ചു. പഞ്ചായത്തംഗം സി.ഭാനുമതി അധ്യക്ഷതവഹിച്ചു
 അംഗങ്ങളായ കെ.പി.വിജയന്‍, സി.ആര്‍.രാഘവന്‍, സ്‌കൂള്‍ മാനേജര്‍ കെ.വി.കരുണാകരന്‍, മദര്‍ പി.ടി.എ. ചെയര്‍പേഴ്‌സണ്‍ കെ.ഉഷ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ കെ.വി ദിലീപ് കുമാര്‍ സ്വാഗതവും ടി.അബ്ദുള്‍ഹഖ് നന്ദിയും പറഞ്ഞു.
 

Print this news