മയ്യഴി: ശുചിത്വ ഇന്ത്യ, സുന്ദര ഇന്ത്യ എന്ന പ്രഖ്യാപനത്തോടെ മയ്യഴി സി.ഇ.ഭരതന് ഗവ. എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികളും അധ്യാപകരും നഗരത്തില്‍ ബോധനറാലി നടത്തി.
സ്കൂള്‍ സീഡ് ക്ളബ്, എന്‍.എസ്.എസ്. യൂണിറ്റ്, സാമൂഹ്യ മയ്യഴി, എന്‍.ജി.സി. എന്നിവയുടെ നേതൃത്വത്തിലാണ് റാലി നടത്തിയത്. മാഹി റീജണല്‍ അഡ്മിനിസ്ട്രേറ്റര്‍ ദിനേഷ് മംഗലാട്ട് ഉദ്ഘാടനം ചെയ്തു. ഒരാഴ്ചത്തെ ശുചീകരണ പരിപാടിയാണ് വിഭാവനം ചെയ്യുന്നത്. പ്രഥമാധ്യാപിക അജിത, എന്‍.എസ്.എസ്. കോ ഓര്‍ഡിനേറ്റര്‍ പി.പുരുഷോത്തമന്, സീഡ് കോ ഓര്‍ഡിനേറ്റര്‍ മുരളി വാണിമേല്‍, സ്റ്റാഫ് സെക്രട്ടറി ആനന്ദന്, അധ്യാപകരായ അശോകന്, രാമകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.