മദ്യനിരോധനം നടപ്പാക്കാന്‍ വിദ്യാര്‍ഥികളുടെ കൈയൊപ്പ്‌

Posted By : pkdadmin On 6th October 2014


 തിരുവിഴാംകുന്ന്: സര്‍ക്കാറിന്റെ മദ്യനിരോധനനയത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും യുവാക്കളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെയും തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ ബോധവത്കരണ പരിപാടി സമാപിച്ചു. 
മാതൃഭൂമി സീഡ് ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബോധവത്കരണത്തോടൊപ്പം ശേഖരിച്ച കൈയൊപ്പും സീഡ് അംഗങ്ങളായ ആദര്‍ശും ആദര്‍ശനയും ചേര്‍ന്ന് പ്രധാനാധ്യാപകന്‍ ജയപ്രകാശിന് കൈമാറി.
'നല്‍കാം ലഹരിക്കെതിരെ കൈയൊപ്പ്' എന്ന ആശയനിര്‍വഹണ പരിപാടിയില്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഷിഹാബ് നാലകത്ത്, രഞ്ജിത്ത്, സാനിര്‍, മണികണ്ഠന്‍ എന്നിവര്‍ സംബന്ധിച്ചു.

Print this news