വടക്കാഞ്ചേരി: മുള്ളൂര്‍ക്കര എന്‍.എസ്.എസ്.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. ലൂസി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ്ബംഗങ്ങള്‍ സീഡ് പ്രതിജ്ഞയെടുത്തു. പ്രധാന അധ്യാപിക എം.പി. ഷീല അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ശ്രീരേഖ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം. ഷീല, സ്റ്റാഫ് സെക്രട്ടറി ഇന്ദിരാദേവി എന്നിവര്‍ പ്രസംഗിച്ചു.