ഒറ്റപ്പാലം: പ്രകൃതിസംരക്ഷണ സന്ദേശവുമായി ഭീമനാട് ഗവ. യു.പി. സ്‌കൂള്‍ ഉയര്‍ത്തിയ മൈ ട്രീ ചലഞ്ച് വെല്ലുവിളി വരോട് യു.പി. സ്‌കൂളും ഏറ്റെടുത്തു. ആഗോളതാപനത്തിന് മരമാണ് മറുപടി എന്ന സന്ദേശമുയര്‍ത്തി ഔഷധ-ഫലവൃക്ഷത്തൈകളാണ് സ്‌കൂളിലെ സീഡ് കൂട്ടുകാര്‍ നട്ടത്.
സീഡ് റിപ്പോര്‍ട്ടറായ എസ്. സ്‌നേഹ നെല്ലിമരംനട്ട് ഒലവക്കോട് കേന്ദ്രീയവിദ്യാലയത്തെയും സീഡ് പോലീസ് പ്രതിനിധി യു. ലിബിന്‍ ഇരുമ്പന്‍ പുളിമരംനട്ട് മലമ്പുഴ ജവഹര്‍ നവോദയ വിദ്യാലയത്തെയും സീഡ് ക്ലബ്ബിനായി സി. സുമേഷ് ചാമ്പമരംനട്ട് ചെര്‍പ്പുളശ്ശേരി ശബരി സെന്‍ട്രല്‍സ്‌കൂളിനെയും വെല്ലുവിളിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം മുതിര്‍ന്ന കര്‍ഷകനായ കെ. കാസിം വൃക്ഷത്തൈകള്‍ നല്‍കി നിര്‍വഹിച്ചു. പ്രധാനാധ്യാപിക വി.ആര്‍. വിലാസിനി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. കൃഷ്ണരാജ്, സ്റ്റാഫ്‌സെക്രട്ടറി കെ. സ്മിത, കെ.സി. വില്‍സണ്‍, കെ.സി. കൃഷ്ണകുമാര്‍, സ്‌കൂള്‍ലീഡര്‍ കെ.ആര്‍. രഞ്ജിത്ത്, മാതൃഭൂമി പ്രതിനിധി വി. വൈശാഖ് എന്നിവര്‍ പ്രസംഗിച്ചു.
മൈ ട്രീ ചലഞ്ച് ഇവര്‍ക്ക്:
1. കേന്ദ്രീയവിദ്യാലയം, ഹേമാംബികനഗര്‍ ഒലവക്കോട്
2. മലമ്പുഴ ജവഹര്‍നഗര്‍ നവോദയ വിദ്യാലയം
3. ശബരി സെന്‍ട്രല്‍സ്‌കൂള്‍ ചെര്‍പ്പുളശ്ശേരി.