വാടാനപ്പള്ളി: ഓസോണ്‍ പാളികളിലെ വിള്ളല്‍ തടയാനുള്ള ബോധവത്കരണവുമായി തൃത്തല്ലൂര്‍ യു.പി. സ്‌കൂളിലെ സീഡ് പോലീസ് രംഗത്തിറങ്ങുന്നു. ക്ലോറോ ഫ്‌ലൂറോ കാര്‍ബണ്‍ പുറം തള്ളുന്ന ഫ്രിഡ്ജ്, എ.സി എന്നിവയുടെ ദൂഷ്യങ്ങള്‍ സംബന്ധിച്ച് കുട്ടികള്‍ ബോധവല്‍ക്കരണം നടത്തും. സ്‌കൂളിലെ ഓരോ വിദ്യാര്‍ത്ഥിയും പുതുതായി രണ്ട് തുളസിയെങ്കിലും വെച്ചു പിടിപ്പിക്കും. തുളസിയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികള്‍ ബോധവത്കരണം നടത്തും.സ്‌കൂളിലെ ഓസോണ്‍ ദിനാചരണം തുളസിത്തറയില്‍ തുളസിത്തൈ നട്ട് പ്രധാനാധ്യാപിക സി.പി. ഷീജ ഉദ്ഘാടനം ചെയ്തു. സീഡ് കോ- ഓര്‍ഡിനേറ്റര്‍ കെ.എസ്. ദീപന്‍ അധ്യക്ഷനായി. പി.പി. ജ്യോതി ക്ലാസ്സിന് നേതൃത്വം നല്‍കി. വി.പി. ലത, ടി.ബി. ഷീല, കെ.എ. മറീന, കെ.പി. രജനി, എന്‍.എസ്. നിഷ, പി.വി. ശ്രീജാ മൗസമി എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ലീഡര്‍ എം.പി. ചിത്രലേഖ, വിദ്യാരംഗം കണ്‍വീനര്‍ ഷിനിത, ഗെയിംസ് ക്യാപ്റ്റന്‍ ഷഫീഖ് എന്നിവര്‍ ഓസോണ്‍ ദിനാചരണത്തിന് നേതൃത്വം നല്‍കി.