ഇരിങ്ങാലക്കുട: ലോകവയോജനദിനത്തോടനുബന്ധിച്ച് അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡംഗങ്ങള്‍ അവിട്ടത്തൂര്‍ പ്രദേശത്തെ 90 വയസ്സ് കഴിഞ്ഞവരെ അവരുടെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. പെരുമ്പടപ്പ് മനയ്ക്കല്‍ കൃഷ്ണന് നമ്പൂതിരി, തരകന് പറമ്പില്‍ ഏല്യ, തെയ്ക്കാട്ട് ലക്ഷ്മിയമ്മ എന്നിവരെയാണ് ആദരിച്ചത്. ഓട്സ്, മധുരപലഹാരങ്ങള്‍ എന്നിവയും വിതരണം ചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ രമ കെ. മേനോന് നേതൃത്വം നല്കി.