പച്ചക്കറിവിത്തുകള്‍ നല്‍കി

Posted By : pkdadmin On 1st October 2014


 തിരുവിഴാംകുന്ന്: സി.പി.എ.യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് എന്നിവ ചേര്‍ന്ന് ജൈവകൃഷിക്ക് ഒരുക്കം തുടങ്ങി.
സംസ്ഥാന വിത്തുവികസന അതോറിറ്റി, കോട്ടോപ്പാടം കൃഷിഭവന്‍ എന്നിവയുമായി സഹകരിച്ചാണ് എല്ലാ കുട്ടികള്‍ക്കും ആവശ്യമായ വിത്തിന്റെ പാക്കറ്റുകള്‍ വിതരണംചെയ്തത്.
വിത്തുവിതരണത്തിന്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് റഫീഖ് കെ. നിര്‍വഹിച്ചു. 
കെ. ഗീത, ഷിഹാബ് എന്‍.ഒ., ജയപ്രകാശ്, ജയചന്ദ്രന്‍ ചെത്തല്ലൂര്‍, അബ്ദുള്‍നാസര്‍ എന്നിവര്‍ സംസാരിച്ചു.

Print this news