ചെത്തല്ലൂര്‍: എല്ലാവീട്ടിലും സ്വന്തമായി പച്ചക്കറിത്തോട്ടം എന്ന പദ്ധതിയുമായി മാതൃഭൂമി സീഡ് അംഗങ്ങള്‍.
ചെത്തല്ലൂര്‍ എന്‍.എന്‍.എന്‍.എം.യു.പി. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബും തച്ചനാട്ടുകര കൃഷിഭവനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്തംഗം സി.പി. നായടി നിര്‍വഹിച്ചു.
കൃഷി ഓഫീസര്‍ പ്രദീപ് വര്‍ഗീസ് ക്ലാസെടുത്തു. പ്രധാനാധ്യാപകന് ഉണ്ണിക്കൃഷ്ണന്, ഗീത, രാധ, സീഡ് അംഗങ്ങള്‍ അഞ്ജന, അപര്‍ണ, മുസീന, അശ്വിനി, വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.