കൊട്ടാരക്കര: വനംവകുപ്പുമായി ചേര്‍ന്ന് ചെപ്ര എസ്.ഡി.ബി. യു.പി.സ്‌കൂളിലെ സീഡ് ക്ലബ് വിദ്യാര്‍ഥികള്‍ ഹരിതഭവനം പദ്ധതി നടപ്പാക്കുന്നു. ചെപ്രയിലെ എല്ലാവീടുകളിലും വൃക്ഷത്തൈകള്‍ എത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.ജഗദമ്മ നിര്‍വഹിച്ചു.
പാതയോരങ്ങളെ ഹരിതാഭമാക്കുന്ന 500 മരം പദ്ധതിക്ക് പുറമെയാണ് ഹരിതഭവനം പദ്ധതിയും വിദ്യാര്‍ഥികള്‍ ഏറ്റെടുത്തിരിക്കുന്നത്.
പരിസരവാസിയായ സത്യാനന്ദന്‍ പിള്ളയുടെ വീട്ടിലാണ് ആദ്യ വൃക്ഷത്തൈ നല്‍കിയത്. വാര്‍ഡ് അംഗം ജി.ഓമന അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എസ്.മണിയമ്മ, പി.ടി.എ. പ്രസിഡന്റ് ശ്രീകുമാരി, സി.മുരളീധരന്‍ പിള്ള, കെ.എസ്.അമ്പിളി, എസ്.ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്.ഷിജുകുമാര്‍ പദ്ധതി വിശദീകരിച്ചു. സുമ പി.വര്‍ഗീസ്, കെ.ആര്‍.സന്ധ്യാകുമാരി, എല്‍.വി.ആശ, എസ്.അമ്പിളി, സന്തോഷ്‌കുമാര്‍, വിദ്യാര്‍ഥികളായ ജിന്‍സണ്‍ ജേക്കബ്, ശ്രീദര്‍ശ് എന്നിവര്‍ നേതൃത്വം നല്‍കി.