ചാരുംമൂട്: ഇ മാലിന്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കണം.
ഇമാലിന്യങ്ങള്‍ പരിസ്ഥിതിക്കും മനുഷ്യനും ഉണ്ടാക്കുന്ന മാരക പ്രത്യാഘാതങ്ങളെക്കുറിച്ച് സ്‌കൂള്‍, കോളേജ് തലങ്ങളില്‍ ബോധവത്കരണം നടത്തണം. ഞങ്ങള്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്.
വൈകീട്ട് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രിക്കടയിലെ തൊഴിലാളികള്‍ പഴയ ഇലക്ട്രോണിക് സാധനങ്ങളും ബാറ്ററികളും മൊബൈല്‍ ഫോണിന്റെ അവശിഷ്ടങ്ങളും ട്യൂബുകളും സി.എഫ്.എല്‍. ബള്‍ബുകളും കൂട്ടിയിട്ട് കത്തിക്കുന്നത് കണ്ടത്. അടുത്ത സീഡ് ക്ലബ്ബ് യോഗത്തില്‍ അശാസ്ത്രീയമായ ഇ മാലിന്യ സംസ്‌കരണത്തെപ്പറ്റി ചര്‍ച്ച നടത്തി. പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും മനുഷ്യനും ഇതുമൂലം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വിവരിച്ചു. ഇത്തരം പ്രവണത ഭൂമിയിലെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്ന ബോധ്യം ജനങ്ങളില്‍ ഉണ്ടാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ മുഖ്യമന്ത്രിക്കും മറ്റും നിവേദനം അയച്ചത്.