ഒറ്റപ്പാലം: പ്രകൃതിസംരക്ഷണത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുമ്പോള്‍ ഉത്സാഹത്തിമിര്‍പ്പിലായിരുന്നു ചെറുമുണ്ടശ്ശേരിയിലെ കുട്ടികള്‍. സമൂഹനന്മയുടെ പുതുപദ്ധതി ഇരുകൈകളും നീട്ടി അവര്‍ സ്വീകരിച്ചു. മൈ ട്രീ ചലഞ്ച് പദ്ധതിയിലൂടെ ഭീമനാട് ഗവ. യു.പി. സ്‌കൂള്‍ ഉയര്‍ത്തിയ വെല്ലുവിളിയാണ് ഫലവൃക്ഷത്തൈകള്‍ നട്ട് ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബ് ഏറ്റെടുത്തത്.
മാതൃഭൂമി സീഡിനുവേണ്ടി നടന്‍ മമ്മൂട്ടിയാണ് തൃശ്ശൂരില്‍ മൈ ട്രീ ചലഞ്ചിന് തുടക്കമിട്ടത്. സീഡ് വിദ്യാലയങ്ങള്‍ ഇത് നിറഞ്ഞമനസ്സോടെ ഏറ്റെടുക്കുകയായിരുന്നു.
ജില്ലയില്‍ ഭീമനാട് ജി.യു.പി. സ്‌കൂളാണ് മൂന്ന് തൈകള്‍ നട്ട് മൂന്ന് സ്‌കൂളുകളെ ആദ്യമായി വെല്ലുവിളിച്ചത്. ഇതില്‍പ്പെട്ട ചെറുമുണ്ടശ്ശേരി സ്‌കൂള്‍ അടുത്തദിവസംതന്നെ അഞ്ച് തൈകള്‍ നട്ട് സ്‌നേഹശൃംഖലയില്‍ പങ്കാളിയാവുകയായിരുന്നു. ചാമ്പ, നെല്ലി, പേര എന്നിങ്ങനെ ഫലവൃക്ഷത്തൈകളാണ് നടാനായി ചെറുമുണ്ടശ്ശേരിയിലെ കുട്ടികള്‍ തിരഞ്ഞെടുത്തത്.
.ജി
.വി.എച്ച്.എസ്.എസ്. ബോയ്‌സ് ചിറ്റൂരിനെയും മൈ ട്രീ ചലഞ്ചിനായി സ്‌നേഹാഭിവാദ്യംചെയ്തു.
പദ്ധതിയുടെ ഉദ്ഘാടനം പ്രദേശത്തെ കര്‍ഷകയായ കെ. ശാന്ത വൃക്ഷത്തൈകള്‍ കൈമാറി നിര്‍വഹിച്ചു. പ്രദേശത്തെ കെ. മാളുവമ്മയും കുട്ടികളുടെ സദ്പ്രവൃത്തിക്കൊപ്പം ചേരാന്‍ എത്തി. സീഡ് കോഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍, പി. രുക്മിണി, കെ. ചന്ദ്രിക, കെ. ശ്രീകുമാരി, ഇ. ജലജ, കെ. മഞ്ജു, കെ.എ. സീതാലക്ഷ്മി, ബി.പി. ഗീത എന്നിവര്‍ പ്രസംഗിച്ചു.
മൈ ട്രീ ചലഞ്ച് ഇവര്‍ക്ക്
1. എ.എം.എസ്.ബി.എസ്. കിണാശ്ശേരി
2. പി.കെ.എച്ച്.എം.ഒ.യു.പി.എസ്. എടത്തനാട്ടുകര
3. ജി
.വി.എച്ച്.എസ്.എസ്. ചിറ്റൂര്‍