സഹപാഠികള്‍ക്ക് പുഴുക്കിനായി മരിച്ചീനിക്കൃഷി

Posted By : knradmin On 27th September 2014


 

 
പന്തക്കല്‍: പന്തക്കല്‍ െഎ.കെ.കുമാരന്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് ക്‌ളബ്ബ് അംഗങ്ങള്‍ നട്ട മരച്ചീനിക്കിഴങ്ങ് വിളവെടുപ്പ് നടത്തി. 40 കിലോയോളം കിഴങ്ങ് ലഭിച്ചു. 
സ്‌കൂളില്‍ സീഡ് കോഓര്‍ഡിനേറ്റര്‍ ടി.എം.പവിത്രന്റെ നേതൃത്വത്തിലാണ് സീഡ് അംഗങ്ങളായ ആകാശ്, അക്ഷയ്, അനുഗ്രഹ, നിധിന്‍. സാരംഗ് എന്നിവര്‍ ചേര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ മരച്ചീനി കൃഷിചെയ്തത്. ജൈവവളം മാത്രം ഉപയോഗിച്ച് ഇറക്കിയ കൃഷിയില്‍ നല്ല വിളവാണ് ലഭിച്ചത്. െ
 
ചാവ്വാഴ്ച മുതല്‍ ഉച്ചഭക്ഷണത്തോടൊപ്പം സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കിഴങ്ങില്‍ കടലചേര്‍ത്ത് പുഴുക്ക് വിളമ്പിത്തുടങ്ങി. ഡിസംബര്‍ മാസത്തോടെ പുതിയ മരച്ചീനിക്കൃഷി ആരംഭിക്കാനുള്ള ചെടിക്കൊള്ളികള്‍ ശേഖരിച്ചുകഴിഞ്ഞു. ഇതോടൊപ്പം നേന്ത്രവാഴക്കൃഷിയും ആരംഭിക്കുമെന്ന് സീഡ് അംഗങ്ങള്‍ പറഞ്ഞു
 

Print this news