മാത്തില്‍: മാത്തില്‍ എം.വി.എം.കുഞ്ഞിവിഷ്ണു നമ്പീശന്‍സ്മാരക എച്ച്.എസ്.എസ്സിലെ സീഡ് അംഗങ്ങള്‍ സഹപാഠിക്ക് സഹായം തേടി എം.എല്‍.എ.യെ സമീപിച്ചു.
പ്ലസ് വണ്‍ ക്ലാസില്‍ പഠിക്കുന്ന എന്‍ഡോസള്‍ഫാന്‍ രോഗബാധിതനായ സഹപാഠിയുടെ ചികിത്സയ്ക്കുള്ള സഹായം തേടിയാണ് സീഡ് ഇക്കോ ക്ലബ് സെക്രട്ടറി വിഷ്ണുപ്രസാദ് പയ്യന്നൂര്‍ എം.എല്‍.എ. സി.കൃഷ്ണന് നിവേദനം നല്കിയത്. നിവേദനം ലഭിച്ച എം.എല്‍.എ. രോഗബാധിതനായ വിദ്യാര്‍ഥിയെ ആശ്വസിപ്പിക്കാനെത്തി. പി.ടി.എ. പ്രസിഡന്റ് കെ.പി.രമേശന്‍, പ്രിന്‍സിപ്പല്‍ കെ.സുരേന്ദ്രന്‍ പ്രഥമാധ്യാപകന്‍ സി.ഐ.വത്സന്‍ എ.വി.ശിവദാസ്, സീഡ് കോഓര്‍ഡിനേറ്റര്‍മാരായ വി.വി.പ്രഭാകരന്‍, മഹേഷ് എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.