മാട്ടൂല്‍: സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗവ. എച്ച്.എസ്.എസ്. നിള സീഡ് ഇക്കോ ക്ലബ്ബിന്റെ 'ഇലയറിവ് ആരോഗ്യരക്ഷയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും' പുസ്തകം പ്രകാശനംചെയ്തു.
സീക്ക് ഡയറക്ടര്‍ ടി.പി.പദ്മനാഭന്‍ പി.ടി.എ. പ്രസിഡന്റ് എന്‍.എസ്.ജോണിനു പുസ്തകംനല്‍കിയാണ് പ്രകാശനംചെയ്തത്. പ്രിന്‍സിപ്പല്‍ പി.അനൂപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഇ.കെ.ഗോവിന്ദന്‍, അധ്യാപകരായ അബ്ദുള്‍ ലത്തീഫ്, ജോസ് ജോബ്, പി.ടി.എ. വൈസ് പ്രസിഡന്റ് മുഹമ്മദ്, മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ സീഡ് ക്ലബ് കോ ഓര്‍ഡിനേറ്റര്‍ ടി.എം.സുസ്മിത സ്വാഗതവും സീഡ് ലീഡര്‍ സുൈഹര്‍ സബക്ക നന്ദിയും പറഞ്ഞു.