ലക്കിടി: വിഷരഹിതമായ പച്ചക്കറിത്തോട്ടമെന്ന ലക്ഷ്യത്തോടെ പേരൂര്‍ എ.എസ്.ബി. സ്‌കൂളിലെ സീഡ്, കാര്‍ഷിക ക്ലബ്ബുകളുടെ നേതൃത്വത്തിലാരംഭിച്ച പച്ചക്കറിത്തോട്ടത്തില്‍നിന്ന് വിളവെടുപ്പ് തുടങ്ങി. ഏകദേശം 10 സെന്റോളം സ്ഥലത്താണ് മത്തന്‍, വെള്ളരി, വെണ്ട, വഴുതിന, പയര്‍, അമര എന്നിവ കൃഷിചെയ്തിട്ടുള്ളത്. രണ്ടുതവണ പച്ചക്കറിവിളവെടുപ്പ് നടന്നു. ലക്കിടി കൃഷിഭവന്റെയും പള്ളംതുരുത്ത് പാടശേഖരസമിതിയുടെയും സഹകരണവും ലഭിക്കുന്നതായി സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടി. മുജീബ് പറഞ്ഞു. സീഡ് പ്രവര്‍ത്തകരായ നന്ദന, അഫ്‌നാസ്, ദേവിക, സനദ്, ജാസ്മിന്‍, അന്‍ഷിദ, അഭിനവ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. നെല്‍വയല്‍ പാട്ടത്തിനെടുത്ത് കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ലബ്ബെന്ന് ടി. മുജീബ് പറഞ്ഞു.