കുന്നംകുളം: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി മരത്തംകോട് ബ്ലൂമിങ് ബഡ്സ് ബഥാനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. ചൊവ്വന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അജിത പുഷ്പാകരന്‍ വിത്ത് വിതരണം ഉദ്ഘാടനം നിര്‍വ്വഹിച്ചു. വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഭാഗമായിട്ടാണ് വിത്ത് നല്‍കിയത്. പി.ടി. പ്രസിഡന്റ് എം. ബിജുബാല്‍ അധ്യക്ഷനായി. കൃഷി ഓഫീസര്‍ കെ. മിനി, വാര്‍ഡ് അംഗം ഷാമില കബീര്‍, പ്രിന്‍സിപ്പല്‍ വി.കെ. രമാഭായ്, അഡ്മിനിസ്ട്രേറ്റര്‍ പത്മിനി എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷം മികച്ച രീതിയില്‍ പച്ചക്കറി കൃഷിനടത്തിയ മൂന്ന് വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു.