വാടനാപ്പള്ളി: മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാടാനപ്പള്ളി ഹൈസ്‌കൂളില്‍ സീഡ് പ്രവര്‍ത്തകര്‍ ഔഷധസസ്യങ്ങളുടെ പ്രദര്‍ശനം നടത്തി.
കുറന്തോട്ടി, ചങ്ങലം പരണ്ട, തിരുതാളി, ഓരില, തിപ്പലി, ദന്തപാല, തുടങ്ങി ഇരുനൂറോളം സസ്യങ്ങളുടെ പ്രദര്‍ശനമാണ് നടത്തിയത്. നാട്ടില്‍ സ്ഥിരം കണ്ട് വരുന്നതും അല്ലാത്തതുമായ ഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും സീഡ് അംഗങ്ങള്‍ വിശദീകരിച്ചു.
പ്ലാസ്റ്റിക് വസ്തുക്കളെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഹേമ ടി.ടി. വിശദീകരിച്ചു. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അബ്ദുള്‍ഖാദര്‍, പി.ടി.എ. പ്രസിഡന്റ് വി.ബി. അഹമ്മദ്, സ്റ്റാഫ് സെക്രട്ടറി രാജേന്ദ്രകുമാര്‍, അധ്യാപകരായ സിന്ധു, നിലീന, മെഹറുന്നീസ, സ്മിത, ഹേമലത എന്നിവരും സീഡ് ക്ലൂബ്ബ് അംഗങ്ങളായ നസറത്ത്, ഉസ്‌ന, ബാദുഷ, വിസ്മയ, ഫാത്തിമ, സ്‌നേഹ എന്നിവരും പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി.