ആയിക്കുന്നം: ശൂരനാട് തെക്ക് ആയിക്കുന്നം എസ്.പി.എം. യു.പി.സ്‌കൂളില്‍ 2013-2014ലേക്കുള്ള മൂതൃഭൂമി സീഡ് പദ്ധതിക്ക് തുടക്കമായി. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആയിക്കുന്നം കനിവ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി കൊമ്പിപ്പിള്ളില്‍ ഗോപകുമാര്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി.എസ്.മനോജിന് വൃക്ഷത്തൈ കൈമാറി ഉദ്ഘാടനം ചെയ്തു.
മാതൃഭൂമി സെയില്‍സ് ഓര്‍ഗനൈസര്‍ ആയിക്കുന്നം രാധാകൃഷ്ണന്‍ സീഡ് പദ്ധതിയെപ്പറ്റി വിശദീകരിച്ചു. കൊമ്പിപ്പിള്ളില്‍ ഗോപകുമാര്‍, കൊമ്പിപ്പിള്ളില്‍ സന്തോഷ് എന്നിവര്‍ ക്ലാസെടുത്തു. അധ്യാപകന്‍ പി.എസ്.ഗോപകുമാര്‍ ആധ്യക്ഷ്യം വഹിച്ചു. കെ.ഷാജി, ബി.മധു, ബി.സജേഷ്, ജി.അജയന്‍, ശിവരാജന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പ്രഥമാധ്യാപകന്‍ ബി.എസ്.രാജീവ് സ്വാഗതവും വി.എസ്.മനോജ് നന്ദിയും പറഞ്ഞു.