തൃശ്ശൂര്‍: സ്കൂള്‍ മൈതാനത്തിനടുത്ത് മഹാഗണിത്തൈ നട്ട് അമൃത വിദ്യാലയം പ്രിന്‍സിപ്പല്‍ ബ്രഹ്മചാരിണി സീതാലക്ഷ്മി 'മൈ ട്രീ ചലഞ്ച്' ഏറ്റെടുത്തു. സ്കൂള്‍ അക്കാദമിക് അഡ്വൈസര്‍ ഭവാനി, അധ്യാപിക ഹേമ, സ്കൂള്‍ ലീഡര്‍ വാണി വിനോദ് എന്നിവര്‍ക്ക് ഉയര്‍ത്തിയ വെല്ലുവിളിക്കുള്ള ഉത്തരമായാണ് മാവ്, ശിലാണി, മഹാഗണി എന്നിവയുടെ തൈകള്‍ നട്ടത്. പഌസ് ടു വിദ്യാര്‍ത്ഥികളും അധ്യാപിക ഹര്ഷയുമടക്കം വെല്ലുവിളി പലരിലേക്കും നീണ്ടു. പരിസ്ഥിതിയെയും ഭൂമാതാവിനെയും സംരക്ഷിേക്കണ്ടതിന്റെ പ്രാധാന്യം പ്രിന്‍സിപ്പല്‍ കുട്ടികളോട് വിശദീകരിച്ചു.