മദ്യസംസ്‌കാരത്തിന് അന്ത്യസംസ്‌കാരവുമായി വാളക്കുളം സ്‌കൂള്‍

Posted By : mlpadmin On 26th September 2014


കോട്ടയ്ക്കല്‍: പൂക്കിപ്പറമ്പ് ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടണമെന്നാവശ്യപ്പെട്ട് തെന്നല ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി നടത്തുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍ റാലി നടത്തി. മദ്യസംസ്‌കാരത്തിന് അന്ത്യസംസ്‌കാരം എന്ന മുദ്രാവാക്യവുമായി പടുകൂറ്റന്‍ മദ്യക്കുപ്പി മാതൃകയുടെ ശവമഞ്ചവും വഹിച്ചാണ് വിദ്യാര്‍ഥികള്‍ വിദേശമദ്യഷാപ്പിന് മുന്നിലെത്തിയത്. പിഞ്ചോമനകള്‍ക്കും അമ്മമാര്‍ക്കും സമൂഹത്തിനുംവേണ്ടി വിദ്യാര്‍ഥികള്‍ റീത്ത് സമര്‍പ്പിച്ചു. റാലിയിലും സത്യാഗ്ര സമരത്തിലും ദേശീയ ഹരിതസേന, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, റെഡ്‌ക്രോസ് എന്നിവയിലെ തിരഞ്ഞെടുത്ത അംഗങ്ങളാണ് പങ്കെടുത്തത്.പരിപാടിയില്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കവുങ്ങില്‍ സുലൈഖ, മാതോളി നഫീസു, അഷ്‌റഫ് തെന്നല, എംപി.കുഞ്ഞീെമായ്തീന്‍, പി.സൈനുദ്ദീന്‍, ഫിലോമിന ഫിലിപ്പ്, പി.മുഹമ്മദ് ബഷീര്‍, കെ.രാധാകൃഷ്ണന്‍. പി.പി.അഫ്‌സല്‍, വി.എസ്.ബാവ. വി.എം.മജീദ്, കെ.ടി,അജീഷ്, സജ്‌ന ഷെറിന്‍, കെ.പി.ഷാനിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 
 

Print this news