കുളക്കട: സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആരോഗ്യമുറ്റം പദ്ധതിക്ക് തുടക്കമായി. എല്ലാ വീടുകളിലും വിഷരഹിതമായ പച്ചക്കറി എന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പട്ടാഴി കൃഷി ഓഫീസര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ജൈവ പച്ചക്കറിക്കൃഷി പരിശീലനം, വിത്ത് വിതരണം എന്നിവയും ഉണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ ജെ.റാണി സ്വാഗതം പറഞ്ഞു. എന്‍.എസ്.എസ്. യൂണിറ്റിന്റെകൂടി സഹകരണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.